2025 ഫെബ്രുവരി 8, 9 തീയതികളിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന ഇ. അഹമ്മദ് മെമ്മോറിയൽ ഇന്റർനാഷണൽ കോൺഫറൻസിന്റെ പോസ്റ്റർ പ്രകാശന ദിനമാണിന്ന്. കണ്ണൂർ, ദുബൈ, ദൽഹി എന്നിവിടങ്ങളിലാണ് പോസ്റ്റർ പ്രകാശനം പ്ലാൻ ചെയ്തിരിക്കുന്നത്. കണ്ണൂരിൽ ഇന്ന് രാവിലെ പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റും സാഹിത്യ നിരൂപകനുമായ സക്കറിയ പ്രകാശനം നിർവഹിച്ചു.
ഇന്ന് വൈകുന്നേരം (ഡിസംബർ 20 വെള്ളി ) 7 മണിക്ക് ദുബായ് കെഎംസിസിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ നിസാർ സൈദ് പ്രകാശനം നിർവഹിക്കും. വിവിധ എമിറേറ്റുകളിൽ നിന്നുള്ള കെഎംസിസി നേതാക്കൾ സംബന്ധിക്കും.