ഇന്ന് ഡിസംബർ 20 ന് ഉച്ചക്ക് റാസൽഖൈമയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർഇന്ത്യ എക്‌സ് പ്രസ് (IX 332) വിമാനം റദ്ദാക്കി. യന്ത്രതകരാർ മൂലമാണ് വിമാനം റദ്ദാക്കിയതെന്നാണ് വിവരം. ഈ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാരെ ഷാർജ വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്.