ഇ അഹമ്മദ് മെമ്മോറിയൽ ഇന്റർനാഷണൽ കോൺഫറൻസ് പോസ്റ്റർ ദുബായിൽ പ്രകാശനം ചെയ്തു

E Ahmed Memorial International Conference Poster Released in Dubai

ദുബായ് : ഇ അഹമ്മദ് ഫൗണ്ടേഷൻ 2025 ഫെബ്രവരി 8,9 തിയ്യതികളിൽ കണ്ണൂരിൽ വെച്ച് നടത്തുന്ന ഇ അഹമ്മദ് മെമ്മോറിയൽ ഇന്റർനാഷണൽ കോൺഫറൻസിന്റെ യു എ ഇ തല പോസ്റ്റർ പ്രകാശനം ദുബായിൽ വെച്ചു നടന്നു.

ദുബായ് കെഎംസിസിയിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ നിസാർ സൈദ് ആണ് പ്രകാശനം നിർവഹിച്ചത്. യു എ ഇ കണ്ണൂർ ജില്ലാ കെഎംസിസി കോർഡിനേഷൻ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദുബായ് കെ എം സി സി സംസ്ഥാന നേതാക്കളായ കെ പി എ സലാം, പി വി നാസർ, കോർഡിനേഷൻ ജന കൺവീനർ റയീസ് തലശ്ശേരി, റഹ്‌ദാദ് മൂഴിക്കര, എം എ റഫീഖ് തലശ്ശേരി, ഷംസീർ അലവിൽ, അലി ഉളിയിൽ, ഹംസ നടുവണ്ണൂർ, നബീൽ നാരങ്ങോളി തുടങ്ങിയവർ സംബന്ധിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!