സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ 2 യുഎഇ സ്വദേശികൾ മരിച്ചു : 3 പേർക്ക് പരിക്ക്

Two natives died in a car accident in Saudi Arabia - 3 people were injured

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുഎഇ പൗരന്മാർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം (MoFA) ഇന്നലെ വെള്ളിയാഴ്ച അറിയിച്ചു.

വിദേശകാര്യ മന്ത്രാലയം, നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററുമായി ഏകോപിപ്പിച്ച് പരിക്കേറ്റ മൂന്ന് യുഎഇ പൗരന്മാരെ എത്തിക്കുന്നതിനായി എയർ ആംബുലൻസ് ദൗത്യം നടത്തിയിരുന്നു.

സൗദി അധികൃതരുടെ സഹായത്തോടെ, പരിക്കേറ്റവരെ സൗദി അറേബ്യയിലെ ഹായിലിലുള്ള കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി യുഎഇയിലെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലേക്ക് ഹെലികോപ്റ്ററിൽഎത്തിച്ചു. കൂടാതെ, മരിച്ചവരുടെ മൃതദേഹങ്ങളും യുഎഇയിലെത്തിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!