അറേബ്യൻ ഗൾഫ് കപ്പ് ഇന്ന് : കുവൈത്തിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Arabian Gulf Cup Today: Prime Minister Narendra Modi as chief guest in Kuwait

കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി സംബന്ധിക്കും. വൈകുന്നേരം അർദിയ ഷെയ്ഖ് ജാബിർ ‌സ്റ്റേഡിയത്തിലാണ് മത്സരം. സബാ അൽ സാലെമിലുള്ള ഷെയ്ഖ് സാദ് അൽ അബ്‌ദുല്ല അൽ സലേം അൽ സബാഹ് ഇൻഡോർ സ്പോർട്‌സ് ഹാളിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തശേഷമാണ് മോദി മത്സര വേദിയിലേക്ക് പോകുന്നത്.

ആദ്യ മത്സരം കുവൈത്തും ഒമാനും തമ്മിലാണ്. കുവൈത്ത് സമയം രാത്രി 8 മണിക്ക് നടക്കും. പത്ത് മണിയ്ക്ക് ഖത്തർ – യുഎഇ മത്സരവുമുണ്ട്. ഞായറാഴ്‌ച ഇറാഖ് -യെമൻ (5.25), സൗദി അറേബ്യ-ബഹ്റൈൻ (8.30) മത്സരങ്ങളുമുണ്ട്. മത്സരങ്ങളുമായി ബന്ധപ്പെട്ട് ടിക്കറ്റുകൾ ഔദ്യോഗിക ആപ്ലിക്കേഷനായ ‘ഹയാകോം’ വഴി മാത്രമേ എടുക്കാവുയെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!