റാസൽഖൈമയിൽ ഉടനീളം ഇന്നലെ ഡിസംബർ 21 ശനിയാഴ്ച രാത്രികനത്ത മഴ പെയ്തു.
റാസൽഖൈമയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വാദി ഷാമിൽ, കനത്ത മഴ പെയ്തതോടെ വരണ്ടുണങ്ങിയതെല്ലാം നിറഞ്ഞു കവിഞ്ഞു. ജബൽ ജെയ്‌സിന് സമീപമുള്ള നിവാസികളും മഴയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. യുഎഇയിൽ ഇന്നലെ ശനിയാഴ്ച മുതൽ അടുത്ത കുറച്ച് ദിവസങ്ങളിൽ ഇടവിട്ടുള്ള മഴയും ഹ്യുമിഡിറ്റി അവസ്ഥയും അനുഭവപ്പെടുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചിരുന്നു.
ഇന്ന് ഇടയ്ക്കിടെ പൊടികാറ്റിനും . വടക്ക്, കിഴക്ക്, തീരപ്രദേശങ്ങൾ, ദ്വീപുകൾ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്