ഗാസയിൽ അടുത്തിടെയുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ ഫലസ്തീൻ കുട്ടിക്ക് കൃത്രിമ അവയവങ്ങൾ നൽകി സഹായിക്കാൻ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുന്നോട്ട് വന്നതായി ദുബായ് മീഡിയ ഓഫീസ് ശനിയാഴ്ച അറിയിച്ചു.
വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുഹമ്മദ് സയീദ് ഷഅബാൻ എന്ന കുട്ടിക്ക് രണ്ട് കാലുകളും വലതു കൈയും നഷ്ടപ്പെട്ടിരുന്നു.
ഗാസയിലെ ഇത്തരം സംഘട്ടനത്തിൽ ഇരയായവർക്ക് കൃത്രിമ കൈകാലുകൾ എത്തിക്കുന്നതിലും മനഃശാസ്ത്രപരമായ പുനരധിവാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3’ പോലുള്ള സംരംഭങ്ങളും യുഎഇ ആരംഭിച്ചിട്ടുണ്ട്.
.