ദുബായിലെ ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ് (Omar bin Al Khattab Street ), അൽ മക്തൂം സ്ട്രീറ്റ് (Al Maktoum Street )ഇന്റർസെക്ഷനുകളിലെ 500 മീറ്റർ വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായിലെ റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഈ ഇന്റർസെക്ഷനുകളിൽ വൈകുന്നേരത്തെ തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് കാലതാമസം സമയം ഏകദേശം 50% കുറഞ്ഞതായും അതോറിറ്റി അറിയിച്ചു.
ക്ലോക്ക് ടവർ റൗണ്ട് എബൗട്ടിൽ നിന്ന് അൽ ഖലീജ് സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങൾക്കായി ഒരു പ്രത്യേക പാതയും അൽ ഖലീജ് സ്ട്രീറ്റിൽ നിന്ന് ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ് വഴി ക്ലോക്ക് ടവറിലേക്ക് ഗതാഗതത്തിനായി ഒരു പുതിയ പാതയും ഇപ്പോൾ ചേർത്തിട്ടുണ്ട്.
കൂടാതെ, അൽ ഖലീജ് സ്ട്രീറ്റിൽ നിന്ന് ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റിലേക്കും തുടർന്ന് നായിഫ് സ്ട്രീറ്റിലേക്കും യാത്ര ചെയ്യുന്ന വാഹനങ്ങൾക്കായുള്ള സമർപ്പിത പാതയുടെ ശേഷി വർധിപ്പിച്ച് കൂടുതൽ വാഹനങ്ങളെ ഉൾക്കൊള്ളാനും ഗതാഗതം മെച്ചപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ഒമർ ബിൻ അൽ ഖത്താബിൻ്റെയും അൽ മക്തൂം സ്ട്രീറ്റിൻ്റെയും ഇൻ്റർസെക്‌ഷനിലെ ഗതാഗതം മെച്ചപ്പെടുത്തുന്നത് സമീപ പ്രദേശങ്ങളിലെ വാഹനയാത്രികർക്കും സന്ദർശകർക്കും പ്രയോജനപ്പെടും. നവീകരണങ്ങൾ ഇൻ്റർസെക്ഷൻ്റെ ശേഷി 20 ശതമാനത്തിലധികം വർദ്ധിപ്പിക്കുകയും വൈകുന്നേരത്തെ തിരക്കുള്ള സമയങ്ങളിലെ ശരാശരി കാലതാമസം 160 സെക്കൻഡിൽ നിന്ന് 75 സെക്കൻഡായി 47 ശതമാനം കുറയ്ക്കുകയും ചെയ്യും.