ദുബായിൽ പുതിയ പാലം ഇന്ന് ഞായറാഴ്ച തുറന്നു. 1,000 മീറ്റർ നീളമുള്ള രണ്ടുവരി പാലം ഹെസ്സ സ്ട്രീറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് അൽ ഖൈൽ സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം 15 മിനിറ്റിൽ നിന്ന് വെറും 3 മിനിറ്റായി കുറയ്ക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ 54 ശതമാനം പൂർത്തിയായതോടെ, ദുബായുടെ സിറ്റി സെൻ്ററിലേക്കും ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കും തടസ്സമില്ലാത്ത ഗതാഗത ബന്ധം ഈ പാലം ഉറപ്പാക്കും.
2025-ൻ്റെ നാലാം പാദത്തോടെ പൂർണ്ണമായി പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന നാല് പ്രധാന ഇന്റർസെക്ഷനുകളുടെ (ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ റോഡ്, അൽ അസയേൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് ) നവീകരണംവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
#RTA opens a key bridge connecting Hessa Street to Al Khail Road. Spanning 1,000 metres, the bridge is part of a major project to develop four intersections along Hessa Street. It significantly reduces travel time between the two streets from 15 minutes to just 3 minutes while… pic.twitter.com/4aB2L2yEJ7
— RTA (@rta_dubai) December 22, 2024