യുഎഇയിൽ ഉടനീളം അടുത്ത വ്യാഴാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
തെക്കുകിഴക്ക് നിന്ന് ഉപരിതല ന്യൂനമർദ്ദം വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനെ തുടർന്നാണ് NCM ന്റെ ഈ പ്രവചനം.
ചില തീരപ്രദേശങ്ങളിലും ദ്വീപുകളിലും വടക്കൻ, കിഴക്കൻ മേഖലകളിലും ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്നലെ ഞായറാഴ്ച രാത്രി പെയ്ത മഴയിൽ രാജ്യത്തെ പലയിടത്തും നാശനഷ്ടമുണ്ടായിരുന്നു.