യുഎഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 495.1 ടൺ അവശ്യവസ്‌തുക്കളുമായി 30 ട്രക്കുകൾ ഈജിപ്‌തിലെ റഫാ അതിർത്തി വഴി ഗസ്സ മുനമ്പിലെത്തി. ഇതോടെ യുഎഇയിൽ നിന്ന് അവശ്യവസ്‌തുക്കളുമായി ഗസ്സയിലെത്തുന്ന ട്രക്കുകളുടെ എണ്ണം 1273 ആയി ഉയർന്നു.
ഭക്ഷ്യവസ്തുക്കളും ശൈത്യകാല വസ്ത്രങ്ങളും മറ്റ് അവശ്യവസ്‌തുക്കളുമാണ് ഈ 30 ട്രക്കുകളിലുള്ളത്. ആകെ 28002.5 ടൺ അവശ്യവസ്‌തുക്കളാണ് ഗസ്സയിലേക്ക് യുഎഇ ഇതുവരെ എത്തിച്ചുനൽകിയത്.