DSF 30-ാം വാർഷികം: കല്യാൺ ജൂവലേഴ്‌സ് 1.5 മില്യൺ ദിർഹം വിലമതിക്കുന്ന സ്വർണം സമ്മാനമായി നൽകുന്നു

Dubai Shopping Festival 30th Anniversary: ​​Kalyan Jewels Gives Away Gold Worth Dh1.5 Million

ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 1.5 മില്യൺ യുഎഇ ദിർഹം വിലമതിക്കുന്ന സ്വർണം സമ്മാനമായി നൽകുന്നു. ഉപയോക്താക്കൾക്ക് ആഘോഷാവസരം സവിശേഷമാക്കുന്നതിനു വേണ്ടി ഓരോ ആഴ്ചയിലും സ്വർണം നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

ആഘോഷത്തിൻ്റെ ഭാഗമായി ഒരോ ആഴ്ചയിലും ഓരോ കിലോ സ്വർണം വീതം സമ്മാനമായി നല്കും. ഇരുപത് ഭാഗ്യശാലികളായ വിജയികൾക്ക് കാൽ കിലോ സ്വർണം വീതം സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഒരുങ്ങുന്നത്. നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. 1500 ദിർഹം അല്ലെങ്കിൽ അതിൽക്കൂടുതൽ വിലയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനും ഓരോ ആഴ്ചയിലും സ്വർണസമ്മാനം നേടുന്നതിനും അവസരം ലഭിക്കും. കൂടാതെ കല്യാൺ ജുവലേഴ്സ‌ിന്റെ ഉപയോക്താക്കൾക്ക് ആഭരണങ്ങളുടെ പണിക്കൂലിയിൽ 30 ശതമാനം ഇളവും ലഭിക്കും. 2025 ജനുവരി 12 വരെയാണ് ഇളവുകളുടെയും ഓഫറുകളുടെയും കാലാവധി. ഇതുകൂടാതെ കല്യാൺ ജുവലേഴ്‌സിൽനിന്നും 5000 ദിർഹത്തിന് ആഭരണങ്ങൾ വാങ്ങുമ്പോൾ 2500 ദിർഹത്തിൻ്റെ ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം ഇളവ് ബോണസ് ഓഫറായി ലഭിക്കും.

ഈ സവിശേഷ ഓഫർ ജനുവരി നാല്, അഞ്ച് തീയതികളിൽ യുഎഇയിലെ കല്യാൺ ജുവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാകും. ഇതിനുംപുറമെ, ഉത്സവാഘോഷത്തിന്റെ അവസാനത്തെ പത്ത് ദിവസങ്ങളായ ഡിസംബർ 26 മുതൽ ജനുവരി ആറുവരെ തെരഞ്ഞെടുക്കപ്പെട്ട മുതലായിരിക്കും. ആഭരണങ്ങൾക്ക് പണിക്കൂലി 1.99 ശതമാനം മുതലായിരിക്കും. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഈ ഉത്സവത്തിൻ്റെ മുപ്പതാമത് വാർഷികാഘോഷത്തിന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

ഉപയോക്താക്കളുടെ ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും അവർക്ക് സമ്മാനങ്ങൾ നല്കുന്നതിനും കല്യാൺ ജുവലേഴ്‌സ് എന്നും പ്രാമുഖ്യം നൽകിയിട്ടുണ്ട്. ഈ പ്രചാരണപരിപാടിയിലൂടെ ഏറ്റവും മികച്ച ഓഫറുകളും ഇളവുകളും നല്കുന്നതുവഴി ഈ ഉത്സവം ശരിക്കും അവിസ്മരണീയമാക്കി മാറ്റുന്നതിനാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുണമേന്മ. വിശ്വാസ്യത, നൂതനത്വം തുടങ്ങിയ കാര്യങ്ങളിലെ പ്രതിബദ്ധതയിലൂടെ കല്യാൺ ജൂവലേഴ്‌സ് ആഭരണഷോപ്പിംഗ് അനുഭവം പുനർനിർവചിക്കുന്നതിനും ഉപയോക്താക്കൾക്ക് സുവർണാവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് പരിശ്രമിക്കുന്നത്.കല്യാൺ ജൂവലേഴ്‌സ് ബ്രാൻഡ്, ആഭരണശേഖരം, ഓഫറുകൾ എന്നിവയെക്കുറിച്ച് അറിയുന്നതിന് www.kalyan jewellers.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!