അലൈൻ ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മറ്റി കുടുംബസംഗമം 20. 12.2024 വെള്ളിയാഴ്ച അലൈൻ ഗ്രീൻമുബിസിറ പാർക്കിൽ വെച്ച് സംഘടിപ്പിച്ചു.
അലൈൻ ഇൻകാസ് Tvm ജില്ലാ കമ്മറ്റി പ്രസിഡൻ്റ് കിഫ ഇബ്രാഹിംൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലയ്ക്കകത്തുള്ള ഇൻകാസ് കുടുംബങ്ങളും കുട്ടികളും പ്രവർത്തകരും ഒത്തുകൂടി. കുടുംബ സംഗമത്തിൻ്റെ ഭാഗമായി കുട്ടികൾക്കും വനിതകൾക്കുമായി കൗതുകകരമായ മത്സരങ്ങളും സംഘടിപ്പിച്ചു.
അധ്യഷ പ്രസംഗം പ്രസിഡൻ്റും, സ്വാഗത പ്രസംഗംTvm ജില്ലാ ജനറൽ സെക്രട്ടറി സുധീർ AKയും, ഉദ്ഘാടനം ഇൻകാസ് സ്റ്റേറ്റ് വർക്കിംഗ് പ്രസിഡൻ്റ് അൻസാർ കിളിമാന്നൂരും മുഖ്യപ്രഭാഷണം സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലിം വെഞ്ഞാറമൂടും നടത്തുകയും വിജയികൾക്ക് സമ്മാനധാനം സ്റ്റേറ്റ് പ്രസിഡൻ്റ് സന്തോഷ് പയ്യന്നൂരും സ്റ്റേറ്റ് ട്രഷറർ ബെന്നി, ഇന്ത്യൻ മഹിളാ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീമതി ബിജിലി, സെക്രട്ടറി ഫൈജി ടീച്ചർ എന്നിവർ ചേർന്ന് നൽകി. ജില്ലാ എക്സക്യൂട്ടീവ് അംഗങ്ങളായ അബ്ദുൾ ഷുക്കൂർ, നിസ്സാം ചുള്ളിമാനൂർ, ജോയ് മാത്യൂ, സാജൻ, മുജീബ്സബ് ജാൻ, മുബിന, ബീമാ എന്നിവരും ആശംസ പ്രസംഗം നടത്തി.
ഈ കുടുംബ സംഗമത്തിൽ പങ്കെടുത്ത നേതാക്കൾക്കും പ്രവർത്തകർക്കും നാഷണൽ കമ്മിറ്റി സെക്രട്ടറിയും TVM ജില്ലാ ട്രഷറുമായ അഷറഫ് അലംകോട് നന്ദി പറഞ്ഞുകൊണ്ടും തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തങ്ങൾ തുടർന്നുമുണ്ടാകും എന്ന ഉറപ്പോടെ കുടുംബസംഗമം അവസാനിപ്പിക്കുകയുണ്ടായി.