ദുബായ് പോലീസിന് 2 പുതിയ സുരക്ഷാ പരിശീലന കേന്ദ്രങ്ങൾ ഒരുങ്ങുന്നു.

Dubai Police to launch 2 new security training centers

2 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതികളുടെ ഒരു പരമ്പരയുടെ ഭാഗമായി ദുബായ് പോലീസിൻ്റെ കഴിവുകൾ വർധിപ്പിക്കുന്നതിനായി രണ്ട് പുതിയ സുരക്ഷാ പരിശീലന കേന്ദ്രങ്ങളുടെ നിർമ്മാണം ആരംഭിച്ചു.

അൽ റുവയ്യ ഫസ്റ്റ് ഏരിയയിലെ എമിറേറ്റ്‌സ് റോഡിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി ഫോർ സെക്യൂരിറ്റി ഫോർ അഥോറിറ്റീസ് ആൻഡ് ഫെസിലിറ്റീസ് പദ്ധതി വരുകയാണെന്നും 2026 നാലാം പാദത്തിൽ പൂർത്തിയാകുമെന്നും പ്രതീക്ഷിക്കുന്നതായി അസറ്റ് ആൻഡ് ഫെസിലിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ ഫൈസൽ അൽ തമീമി പറഞ്ഞു.

ഒരു അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം, ഔട്ട്‌ഡോർ ട്രെയിനിംഗ് ഫീൽഡ്, റെസ്റ്റ് ആൻഡ് സ്റ്റോറേജ് ഏരിയകൾ, റെസിഡൻഷ്യൽ കെട്ടിടം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂർണ്ണമായും സജ്ജീകരിച്ച വാഹന വർക്ക്ഷോപ്പും വാഷിംഗ്, ലൂബ്രിക്കേഷൻ ഏരിയയും കൂടാതെ ഹെവി വാഹനങ്ങൾക്കും യന്ത്രങ്ങൾക്കുമുള്ളവ ഉൾപ്പെടെ 400 പാർക്കിംഗ് സ്ഥലങ്ങളും ഇവിടെയുണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!