അബുദാബിയിലെ എയര്‍പോര്‍ട്ടില്‍ കുറിയിട്ട ബിഗ് ലോട്ടറി ടിക്കറ്റിന്‍റെ സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം (28 കോടി രൂപ) കരസ്ഥമാക്കിയ സുഹൃത്തുമായി പങ്കിട്ട് മലയാളിയായ ശരത്ത് പുരുഷോത്തമന്‍. 10വര്‍ഷത്തോളം തന്‍റെ ഒപ്പമുളള ഉറ്റ ചങ്ങാതിയായ പ്രശാന്ത് സുരേന്ദ്രന് ഒപ്പമാണ് ശരത്ത് സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് നമ്പര്‍ 083733 എടുത്തിരുന്നത്.
പുതുവര്‍ഷത്തില്‍ ഇരു സുഹൃത്തുക്കള്‍ക്കും സമ്മാനമായി ലഭിച്ച ടിക്കറ്റ് തുകയായ 15 മില്യണ്‍ ദിര്‍ഹം ഇരുവരും 7.5 മില്യണ്‍ ദിര്‍ഹം വെച്ച് പങ്ക് വെക്കും . ദുബായിലെ നാഫ്കോ എന്ന കമ്പനിയിലെ ടെക്നീഷ്യനാണ് ശരത്ത് പുരുഷോത്തമന്‍ . ഇതേ കമ്പനിയില്‍ തന്നെയാണ് കുട്ടുകാരനായ പ്രശാന്തും ജോലി നോക്കുന്നത്.
ഒന്നിച്ച് താമസിക്കുന്ന ഇരുവരും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പരസ്പരം സഹായിച്ചിട്ടുള്ളവരാണ്. വ്യാഴാഴ്ച ഇരുവരും ഒന്നിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് . കുടുംബത്തോടൊപ്പം സന്തോഷം പങ്കുവയ്ക്കാൻ