ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐൻ ദുബായിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. 2022 മാർച്ച് മുതൽ അറ്റകുറ്റപണികൾക്കായി ഐൻ ദുബായ് വീൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഐൻ ദുബായ് ഇന്നലെ ഡിസംബർ 25 ബുധനാഴ്ച വീണ്ടും തുറക്കുകയും ഔദ്യോഗികമായി ഇന്ന് ഡിസംബർ 26 വ്യാഴാഴ്ച വീണ്ടും തുറക്കുകയും ചെയ്തിട്ടുണ്ട്.
145 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. സന്ദർശകർക്ക് ഐൻ ദുബായുടെ വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ദുബായിലെ ബ്ലൂവാട്ടർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ ഐൻ ദുബായ് വീൽ 2021 ഒക്ടോബർ 21-ന് ആണ് പൊതുജനങ്ങൾക്കായി തുറന്നത്.