ഷാർജയിലെ എമിറേറ്റ്‌സ് റോഡിൽ ഇന്ന് വ്യാഴാഴ്ച ഒരു ഹെവി വാഹനം തകരാറിലായതായി ഷാർജ പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.
എമിറേറ്റ്‌സ് റോഡിൽ അൽ ബാദിയ പാലത്തിൽ നിന്ന് ഏഴാം നമ്പർ ഇൻ്റർസെക്ഷനിലേക്കുള്ള പ്രധാന റോഡിലാണ് വാഹനം തകരാറിലായത്. ഗതാഗതം തടസ്സപ്പെട്ടതായും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.