യുഎഇയിൽ ടേം 2-ലേക്ക് ദുബായിലെ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിൽ മുൻ വർഷത്തേക്കാൾ 40 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ.
ദുബായിലെ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിൽ ഉയർന്ന ഡിമാൻഡ് കാരണം വെയിറ്റിംഗ് ലിസ്റ്റുകൾ വർദ്ധിച്ചിരിക്കുകയാണ്. ഈ മേഖലയിലേക്ക് മാറിത്താമസിക്കുന്ന പ്രൊഫഷണൽ കുടുംബങ്ങളുടെ കുത്തൊഴുക്കും ലോകോത്തര വിദ്യാഭ്യാസത്തിൻ്റെ ആഗോള കേന്ദ്രമായി യുഎഇയുടെ ആവിർഭാവവുമാണ് അഭൂതപൂർവമായ ആപ്ലിക്കേഷനുകളുടെ പ്രധാന കാരണം.