യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണ പദ്ധതി : വാർഷിക ലക്ഷ്യമായ 2% പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31 ന് അവസാനിക്കും

This private sector indigenization plan- The deadline to complete the annual target of 2% is December 31

യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണ പദ്ധതിയിൽ ഡിസംബർ 31-നകം 2024 ലെ ലക്ഷ്യമായ 2% കൈവരിക്കണമെന്ന് സ്വകാര്യ മേഖലാ കമ്പനികളോട് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അഭ്യർത്ഥിച്ചു.

50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യകമ്പനികൾക്ക് എമിറേറ്റൈസേഷൻ ടാർഗെറ്റുകൾ ബാധകമാണ്, ഈ വർഷാവസാനത്തോടെ 2 ശതമാനം വർദ്ധനവ് കൈവരിക്കണം.

20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികൾ ഒരു സ്വദേശിയെ നിയമിക്കണമെന്ന സമയപരിധിയും ഡിസംബർ 31ന് അവസാനിക്കുകയാണ്. 2025ലും ഈ വിഭാഗം സ്ഥാപനങ്ങൾ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. ഐടി, റിയൽ എസ്‌റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്‌തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കിയത്.

23,000 സ്വകാര്യ കമ്പനികളിലായി 124,000 എമിറാത്തി പൗരന്മാർ ജോലി ചെയ്യുന്നതിനാൽ, സ്വകാര്യ മേഖലയിലെ കമ്പനികളുടെ അവബോധ നിലവാരത്തിലും എമിറേറ്റൈസേഷൻ നയങ്ങൾ പാലിക്കുന്നതിലും MoHRE ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!