ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബെല്ലിലാൻഡിങ് നടത്തിയ വിമാനം തകർന്ന് 62 യാത്രക്കാർ മരിച്ചു. ഹൈഡ്രോളിക് തകരാറിനെത്തുടർന്ന് വിമാനം ബെല്ലിലാൻഡിങ് നടത്താൻ തീരുമാനിക്കുകയായിരുന്നു.
ലാൻഡ് ചെയ്യുന്ന വിമാനത്താവളത്തിൽ എല്ലാ സജീകരണവും ഏർപ്പാടാക്കിയിരുന്നു. പക്ഷെ ബെല്ലിലാൻഡിങ് ചെയ്ത വിമാനം വിമാനത്താവളത്തിന്റെ അതിർത്തി മതിലിൽ ഇടിച്ച് വിമാനത്തിന് തീപിടിക്കുകയായിരുന്നു. തായലൻഡിൽ നിന്നുമെത്തിയ ജെജു ബോയിങ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം. 62 യാത്രക്കാരുടെ മരണവിവരമാണ് നിലവിൽ പുറത്ത് വിട്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല