റാസ് അൽ-ഖൈമയിലെ കുത്തനെയുള്ള മലനിരകളിൽ കുടുങ്ങിയ ഒരു പർവതാരോഹകനെ റാസൽ-ഖൈമ പോലീസുമായി ഏകോപിപ്പിച്ച് നാഷണൽ ഗാർഡ് എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.
പർവതാരോഹകൻ്റെ അടിയന്തര സാഹചര്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചയുടൻ രക്ഷാസംഘം മലനിരകളിൽ എത്തി ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തുകയായിരുന്നു. മലനിരകളിൽ കുടുങ്ങി തളർന്നുപോയ പർവതാരോഹകനെ ആവശ്യമായ ചികിത്സയ്ക്കായി സഖർ ആശുപത്രിയിലേക്ക് കൊണ്ട് പോയി