ദുബായ് ഹാർബർ മേഖലയിൽ ഇന്ന് ഞായറാഴ്ച രാവിലെ ഇന്ധന സ്റ്റേഷനു സമീപം ഒരു ബോട്ടിൽ തീപിടിത്തമുണ്ടായതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.
രാവിലെ 11:50 ന് ആണ് സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ദുബായ് സിവിൽ ഡിഫൻസസിന് ലഭിച്ചത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ രക്ഷാപ്രവർത്തനം നടത്തുകയും മൂന്നു മിനിറ്റിനുള്ളിൽ സംഭവസ്ഥലത്തെത്തുകയും ചെയ്തിരുന്നു. ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി.
12:24 ന് തണുപ്പിക്കൽ ഘട്ടം ആരംഭിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിൻ്റെ കാരണം സിവിൽ ഡിഫൻസ് വെളിപ്പെടുത്തിയിട്ടില്ല.