ദുബായിലെ ഷിണ്ടഗ കോറിഡോർ വികസന പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഒരു പുതിയ പാലം ഇപ്പോൾ തുറന്നിട്ടുണ്ടെന്ന് ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ഷെയ്ഖ് റാഷിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായുള്ള ഇന്റർസെക്ഷനിൽ നിന്ന് ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിലെ അൽ സഖർ ഇൻ്റർസെക്ഷനിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതാണ് ഈ പാലം. അൽ ഷിണ്ടഗയുടെ ചരിത്രപരമായ പ്രദേശം, ഇൻഫിനിറ്റി ബ്രിഡ്ജ്, ദെയ്‌റ തുടങ്ങിയ പ്രധാന പ്രദേശങ്ങളെ ഈ പാലം പിന്തുണയ്ക്കുന്നു
1.35 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് പാതകളുള്ള ഇവിടെ മണിക്കൂറിൽ 4,800 വാഹനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് മികച്ച ഗതാഗതം ഉറപ്പാക്കുന്നു.
To enhance road connectivity and improve traffic efficiency in Dubai, #RTA has launched a new bridge within Phase 4 of the Al Shindagha Corridor Development Project. The bridge facilitates traffic from Sheikh Rashid Road, at its intersection with Sheikh Khalifa Bin Zayed Street,…
— RTA (@rta_dubai) December 29, 2024