യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്ന് തിങ്കളാഴ്ച രാവിലെ രൂപപ്പെട്ട മൂടൽമഞ്ഞിനെത്തുടർന്ന് റെഡ്, യെല്ലോ അലർട്ടുകൾ നൽകി. അബുദാബിയിലും ദുബായിലും രാവിലെ 9.30 വരെ റോഡുകളിൽ ദൃശ്യപരത കുറവായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി.
ജബൽ അലി, ദുബായ് ഇൻവെസ്റ്റ്മെൻ്റ് പാർക്ക് എന്നിവയുൾപ്പെടെ ദുബായുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മൂടൽമഞ്ഞ് നിലനിന്നിരുന്നു. അബുദാബിയിലെ അൽ ഹംറ (അൽ ദഫ്റ മേഖല), അർജൻ എന്നിവിടങ്ങളിലും ഇന്ന് രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. എമിറേറ്റിൻ്റെ ചില ഭാഗങ്ങളിൽ വേഗപരിധി കുറച്ചിട്ടുണ്ടെന്ന് അബുദാബി പോലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.