ദുബായിലെ 6 ബസ് സ്റ്റേഷനുകളിൽ കൂടി ഇപ്പോൾ സൗജന്യ വൈഫൈ

Free Wi-Fi now available at 6 more bus stations in Dubai

ദുബായിലെ 6 ബസ് സ്റ്റേഷനുകളിൽ കൂടി ഇപ്പോൾ സൗജന്യ വൈഫൈ ലഭ്യമാക്കിയതായി ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

മാൾ ഓഫ് എമിറേറ്റ്‌സ്, ഇബ്ൻ ബത്തൂത്ത, ഇൻ്റർനാഷണൽ സിറ്റി, സിറ്റി സെൻ്റർ ദെയ്‌റ, അൽ ഖുസൈസ്, അൽ ജാഫിലിയ എന്നിങ്ങനെ 6 പുതിയ ബസ് സ്‌റ്റേഷനുകളിലാണ് പുതിയതായി സൗജന്യ വൈഫൈ ഒരുക്കിയിരിക്കുന്നത്. ഡിസംബർ ഒന്നിന് സത്വ, യൂണിയൻ, അൽ ഗുബൈബ, ഗോൾഡ് സൂഖ് എന്നീ 4 ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സേവനങ്ങൾ ലഭ്യമാക്കിയിരുന്നു.

തടസ്സമില്ലാത്ത പൊതുഗതാഗത അനുഭവം ഉറപ്പാക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം ഏറ്റെടുത്തതെന്നും, ഈ സേവനത്തിൻ്റെ വ്യാപ്തി വിപുലീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതോറിറ്റി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!