കൊച്ചി കലൂർ സ്റ്റേഡിയത്തെ പരിപാടിക്കിടെ വീണു ഗുരുതര പരിക്കുകൾ നേരിട്ട തൃക്കാക്കര എം.എൽ.എ. ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി. സെഡേഷൻ മരുന്നിന്റെ ഡോസ് കുറച്ചതായി ഡോക്‌ടർമാർ അറിയിച്ചു. ഏഴുമണിക്ക് ഉണർന്നു.
പറയുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. കൈകാലുകൾ അനക്കി, ചിരിച്ചു. കൈയിൽ മുറുകെ പിടിക്കാൻ മകൻ പറഞ്ഞത് അനുസരിച്ചു. വായിൽ ട്യൂബ് ഉള്ളത് കൊണ്ട് സംസാരിക്കാൻ സാധ്യമല്ല. ഇപ്പോഴും വെന്റിലേറ്ററിലാണ്. ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ നിന്നും മാറ്റിയാൽ മാത്രമേ ഗുരുതരാവസ്ഥ തരണം ചെയ്തു എന്ന് പറയാൻ സാധിക്കൂ.