കൊച്ചി: കല്യാൺ ഡവലപ്പേഴ്‌സിൻ്റെ ഇരുപത്തഞ്ചാമത് നിർമാണ പദ്ധതി തേവരയിൽ ആരംഭിക്കുന്നു. സമാനതകളില്ലാത്ത എക്സ്ക്ലൂസീവ് ആഡംബരങ്ങളാണ് വേമ്പനാട്ട് കായലിലേയ്ക്ക് മിഴിതുറക്കുന്ന ‘എ ഡിഫറന്റ് സ്റ്റോറി’ എന്ന പേരിലുള്ള സൂപ്പർ ലക്ഷ്വറി സ്കൈ മാൻഷനുകളിലുള്ളത്. ആർക്കിടെക്ചറൽ മികവ് കൊണ്ടും അത്യാധുനികതയും ആഡംബരവും സൗന്ദര്യവും നിറഞ്ഞ സൗകര്യങ്ങൾകൊണ്ടും അതിമനോഹരമാണ് ഈ പദ്ധതി.
തേവര ഫെറി റോഡിലാണ് കല്യാൺ ഡവലപ്പേഴ്‌സിൻ്റെ ‘എ ഡിഫറന്റ് സ്റ്റോറി’ എന്ന സവിശേഷമായ സ്കൈ മാൻഷനുകൾ. കേരളത്തിലെ ഏറ്റവും വലിയതും സൂപ്പർ ലക്ഷ്വറി സൗകര്യങ്ങളുള്ളതുമായ 25 കൈ മാൻഷനുകളാണ് ഇവിടെ ഒരുങ്ങുന്നത്. ഓരോന്നും പതിനായിരം മുതൽ പതിനോരായിരം വരെ ചതുരശ്രയടി വിസ്തീർണമുള്ളതാണ്. ഈ കായലോര വസതികളിൽ രണ്ടായിരം ചതുരശ്രയടി വിസ്തൃതിയിൽ ലാൻഡ്സ്കേപ്പ് ചെയ്ത ഡെക്ക് ടെറസ് സൗകര്യം സമാനതകളില്ലാത്ത ആഡംബരമൊരുക്കുന്നു. ഓരോ യൂണിറ്റുകൾക്കുമായി പ്രത്യേക എലിവേറ്ററുകൾ ഉള്ളതിനാൽ തികഞ്ഞ സ്വകാര്യത ഉറപ്പുനല്കുന്നു. രണ്ടരയേക്കർ സ്ഥലത്തായി ഉയർന്നുവരുന്ന പദ്ധതി വേമ്പനാട് കായലിന്റെ ഗാംഭീര്യം മുഴുവൻ നുകരാവുന്ന വിധമാണ് രൂപകല്‌പന ചെയ്തിരിക്കുന്നത്.
25000 ചതുരശ്രയടി വിസ്തൃതിയുള്ള പൊതുസൗകര്യങ്ങൾ ജീവിതശൈലിക്ക് അനുയോജ്യമായ മികച്ച രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ആധുനിക സെക്യൂരിറ്റി മാനേജ്മെൻ്റ് സംവിധാനം, ഇവി ചാർജിംഗ് സൗകര്യം, സുസ്ഥിരതയ്ക്കു നല്കുന്ന പ്രാധാന്യം എന്നിവ ഈ പദ്ധതിയുടെ മികവുകളിൽ എടുത്തുപറയേണ്ടതാണ് ഹരിതനിർമാണ രീതികൾ പിന്തുടർന്ന് ഊർജക്ഷമതയുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയും മഴവെള്ള സംഭരണം ഉറപ്പുവരുത്തിയും പരിസ്ഥിതിക്ക് യാതൊരു കോട്ടവും വരുത്താതെയുള്ള നിർമാണരീതി കാത്തുസൂക്ഷിക്കുമ്പോൾത്തന്നെ ആധുനിക ജീവിതശൈലിക്കും സൗകര്യത്തിനും സുസ്ഥിരതയ്ക്കും വേണ്ട കാര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നുണ്ട്.
ഈയടുത്ത വർഷങ്ങളിൽ കൊച്ചിയിൽ സുഗന്ധവ്യഞ്ജനങ്ങൾ, സീ ഫുഡ്, ഐടി അധിഷ്ഠിത സേവനങ്ങൾ, അന്താരാഷ്ട്ര വ്യാപാരം എന്നിവയിൽ കുതിച്ചുചാട്ടം തന്നെയുണ്ടായെന്നും. അതുകൊണ്ടുതന്നെ അൾട്രാ-ഹൈ നെറ്റ്വർത്ത് വ്യക്തികളുടെ വസതികൾക്കായുള്ള ആവശ്യങ്ങൾ വർദ്ധിച്ചുവരികയാണെന്നും കല്യാൺ ഡവലപ്പേഴ്‌സ് മാനേജിംഗ് പാർട്ണർ ആർ. കാർത്തിക് പറഞ്ഞു. പ്രകൃതിയുമായി സമാനതകളില്ലാതെ സമന്വയപ്പെട്ടിരിക്കുന്ന ചുറ്റുപാടുകൾ ലക്ഷ്വറി റിയൽ എസ്റ്റേറ്റ് നിക്ഷേപരംഗത്തെ പ്രധാന കേന്ദം എന്ന നിലയിലുള്ള ഈ നഗരത്തിന്റെ ആകർഷണീയത വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ നഗരത്തിൻ്റെ സവിശേഷതകളെല്ലാം ഉപയോഗപ്പെടുത്തുന്നതിനൊപ്പം മുംബൈ, ഡൽഹി, ഗുഡ്ഗാവ്, ഡൗൺടൗൺ ദുബായ് എന്നിവിടങ്ങളിലെ ഏറ്റവും മികച്ച നിർമിതികളിലെ ആഡംബര്യ സൗകര്യങ്ങൾ കൂടി ഒരുക്കിക്കൊണ്ട് ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ സമാനതകളില്ലാത്ത അവസരമൊരുക്കുകയാണ് ജീവിതസൗകര്യങ്ങളോടെ ജീവിക്കുന്നതിനുള്ള കല്യാൺ ഡവലപ്പേഴ്‌സിന്റെ പദ്ധതിയിലൂടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ഈ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കിയിരിക്കുന്നത് പ്രസിദ്ധമായ ദുബായ് മാളിൻറെ സൃഷ്ടാക്കളായ സിംഗപ്പൂരിലെ ഡിപി ആർക്കിടെക്ട്സാണ്. പദ്ധതിയുടെ നിർമാണവും ആഗോള ഗുണമേന്മാ നിലവാരം ഉറപ്പുവരുത്തുന്നതും യുകെയിലെ ജോൺസ് ലാംഗ് ലാസല്ലെയാണ്. ‘എ ഡിഫറന്റ് സ്റ്റോറി’യിലെ സൗകര്യങ്ങൾ പ്രഫഷണലി മാനേജ് ചെയ്യുന്നത് പ്രമുഖ ഫെസിലിറ്റി മാനേജ്‌മെൻ്റ് കമ്പനിയായിരിക്കും. ലോകോത്തര രൂപകൽപ്പനയും സവിശേഷമായ സൗകര്യങ്ങളും കൊച്ചി കായൽതീരത്തിൻ്റെ അനുപമമായ സൗന്ദര്യവും ഒന്നുചേരുന്ന ആഡംബര ജീവിത സൗകര്യങ്ങളാണ് ‘എ ഡിഫറൻ്റ്സ്റ്റോറി’യിലൂടെ കല്യാൺ ഡവലപ്പേഴ്‌സ് അവതരിപ്പിക്കുന്നത്.