1446 ഹിജറ വർഷത്തിന്റെ റജബ് ഒന്ന് നാളെ 2025 ജനുവരി 1 ബുധനാഴ്ചയായിരിക്കും. ഇതിനെ സൂചിപ്പിക്കുന്ന ചന്ദ്രക്കല ഇന്ന് അബുദാബിയിൽ ദൃശ്യമായി. ഇന്ന് 2024 ഡിസംബർ 31 ചൊവ്വാഴ്ച യുഎഇ സമയം രാവിലെ 11 മണിയോടെയാണ് ചന്ദ്രക്കല കണ്ടത്.
ചന്ദ്രക്കലയെ ആശ്രയിച്ച് 2025 മാർച്ച് ഒന്നോടെ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎഇ ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.