കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് വീണു ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർ. ഉമാ തോമസ് മക്കളോട് ഹാപ്പി ന്യൂ ഇയർ എന്ന് പറഞ്ഞു. ആരോഗ്യനിലയിൽ ഇന്നലത്തേക്കാൾ നേരിയ പുരോഗതിയുണ്ട്.
തലച്ചോറിന്റെ കാര്യത്തിലും പുരോഗതിയുണ്ട്. ശ്വാസകോശത്തിൻ്റെ പരിക്കും മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡോക്ടർ അറിയിച്ചു. വെൻ്റിലേറ്റർ പിന്തുണ ഒഴിവാക്കുന്നതുസംബന്ധിച്ചു നിരീക്ഷിച്ചു തീരുമാനമെടുക്കുമെന്നും ഡോക്ടർ പറഞ്ഞു. കൊച്ചി റെനൈ മെഡിസിറ്റിയിലാണ് ഉമാ തോമസ് ചികിത്സയിൽ തുടരുന്നത്. ഉമാ തോമസ് ശരീരം ചലിപ്പിച്ചതായി എംഎൽഎയുടെ സോഷ്യൽ മീഡിയ ടീം അറിയിച്ചു.