റാസൽഖൈമയിൽ മൾട്ടിറോട്ടറുകൾ/ഡ്രോണുകൾ രൂപപ്പെടുത്തിയ ഈന്തപ്പനയുടെ ഏറ്റവും വലിയ ഏരിയൽ ഡിസ്‌പ്ലേ’, ‘മൾട്ടിറോട്ടറുകൾ/ഡ്രോണുകൾ എന്നിവയാൽ രൂപംകൊണ്ട സീഷെല്ലിൻ്റെ ഏറ്റവും വലിയ ആകാശചിത്രം’ എന്നിവയ്ക്കും, കരിമരുന്ന് പ്രകടനത്തിനും രണ്ട് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി.
റാസൽഖൈമ കടൽത്തീരത്തിൻ്റെ 5 കിലോമീറ്റർ ദൂരത്തിൽ നടത്തിയ ഷോയിലാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. റാസൽഖൈമയിലെ അതിമനോഹരമായ ബീച്ച് ഫ്രണ്ട് റിസോർട്ടുകളിൽ നിന്നും റാസൽഖൈമ ന്യൂ ഇയർ 2025 ഫെസ്റ്റിവലിൽ നിന്നും 100,000-ത്തിലധികം താമസക്കാരും സന്ദർശകരും ഇവിടെ ഒത്തുകൂടിയിരുന്നു.