അബുദാബി ആസ്ഥാനമായുള്ള ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള ജോർജിന ജോർജിന് (46 ) ഒരു മില്യൺ ദിർഹം ലഭിച്ചു. 2024 ഡിസംബറിൽ നടന്ന മില്യണയർ ഇ-ഡ്രോ സീരീസിൽ ആയിരുന്നു ഈ സമ്മാനം നേടിയത്.
യുഎഇയിൽ ജനിച്ചുവളർന്ന ജോർജിന ഇപ്പോൾ ഭർത്താവിനും കുട്ടികൾക്കുമൊപ്പം ദുബായിലാണ് താമസം. അഞ്ച് വർഷം മുമ്പാണ് ബിഗ് ടിക്കറ്റ് എടുത്തുതുടങ്ങിയത്. സഹപ്രവർത്തകർക്കൊപ്പം ഏകദേശം മാസംതോറും ടിക്കറ്റുകൾ വാങ്ങിയിരുന്നെങ്കിലും, ഈ വിജയിച്ച ടിക്കറ്റ് ഭർത്താവിനൊപ്പം എടുത്തതാണ്.