അബുദാബി പോലീസിന് പുതിയ മേധാവിയെ നിയമിച്ചു.
മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈത്തൂൺ അൽ മുഹൈരിയെ അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് ആയി നിയമിച്ചുകൊണ്ട് യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു.
അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ഡോ.അബ്ദുല്ല ഹുമൈദ് അൽ ജർവാനെ അബുദാബി ഊർജ വകുപ്പിൻ്റെ ചെയർമാനായും നിയമിച്ചു.
അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, മേജർ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ തഹ്നൂൻ അൽ നഹ്യാനെ അബുദാബി പോലീസ് ഡയറക്ടർ ജനറലായി നിയമിച്ചുകൊണ്ടുള്ള പ്രമേയവും പുറത്തിറക്കി.