ദുബായ് ഭരണാധികാരി ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ സ്‌ഥാനാരോഹണത്തിന് ഇന്നേക്ക് 19 വർഷം തികയുന്നു.
2006 ജനുവരി 4 ന്, അന്നത്തെ യുഎഇ പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തൻ്റെ സഹോദരൻ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മരണത്തെത്തുടർന്ന് ദുബായുടെ ഭരണാധികാരിയായി ചുമതലയേറ്റു. തൊട്ടടുത്ത ദിവസം തന്നെ യു.എ.ഇ.യുടെ വൈസ് പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു.
തൻ്റെ സ്‌ഥാനാരോഹണ ദിനം ഭാര്യ ഷെയ്ഖ ഹിന്ത് ബിൻത് മക്തുമിന് സമർപ്പിക്കുന്നുവെന്നും
ദുബായ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തും പറഞ്ഞു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യം, ഏറ്റവും വലിയ പിന്തുണ, ദുബായിയുടെ ആത്മാവ് എന്നിങ്ങനെയാണ് അദ്ദേഹം ഭാര്യയെ വിശേഷിപ്പിച്ചത്.
1949-ൽ ജനിച്ച ഷെയ്ഖ് മുഹമ്മദ്, 1995 ജനുവരി 3-ന് ഭരണാധികാരിയാകുന്നതിന് 11 വർഷം മുമ്പ്, പരേതനായ ഷെയ്ഖ് മക്തൂം ഒപ്പിട്ട ഒരു ഉത്തരവിലൂടെ എമിറേറ്റിൻ്റെ കിരീടാവകാശിയായി നിയമിക്കപ്പെട്ടു.