എമിറേറ്റ്‌സ് A380 വിമാനം അപകടത്തിൽപ്പെട്ടതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ അസത്യവും കെട്ടിച്ചമച്ച ഉള്ളടക്കമുള്ളതുമാണെന്ന് എമിറേറ്റ്‌സ് എയർലൈൻ ഇന്ന് ശനിയാഴ്ച പറഞ്ഞു.
വീഡിയോ നീക്കം ചെയ്യുന്നതിനോ തെറ്റായതും ഭയപ്പെടുത്തുന്നതുമായ വിവരങ്ങൾ പ്രചരിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ ഡിജിറ്റലായി സൃഷ്‌ടിച്ച ഫൂട്ടേജാണെന്ന് വ്യക്തമാക്കുന്നതിനോ ഞങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം വീഡിയോ എപ്പോൾ പ്രചരിച്ചെന്നോ ഏതൊക്കെ പ്ലാറ്റ്‌ഫോമുകളിലാണെന്നോ എയർലൈൻ വ്യക്തമാക്കിയിട്ടില്ല. ഇത്തരം കാര്യങ്ങളെ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.