ബെംഗളൂരു: ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (HMPV ) ബാധ ഇന്ത്യയിലും. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോർട്ട് ചെയ്‌തത്.
സർക്കാർ ലാബിൽ സാമ്പിൾ പരിശോധിച്ചിട്ടില്ലെന്നും എന്നാൽ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലിൽ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കർണാടക ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.