ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജനങ്ങളെ ആകർഷിക്കാനുള്ള നഗരങ്ങളുടെ കരുത്ത് വിലയിരുത്തി തയ്യാറാക്കുന്ന ”ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ് 2024 ” സൂചികയിൽ ദുബായ് തുടർച്ചയായ രണ്ടാം വർഷവും ലോകമെമ്പാടും എട്ടാം സ്ഥാനത്തും മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനത്തും ആണ്.
ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ വാർഷിക പഠനത്തിൽ, ഇന്നൊവേഷൻ, സാമ്പത്തിക ചലനാത്മകത, ആഗോള കണക്റ്റിവിറ്റി എന്നിവയിൽ ദുബായിയുടെ പങ്കിനെ സൂചിക എടുത്തുകാണിക്കുന്നുണ്ട്.
ബിസിനസ്, പ്രതിഭ, നിക്ഷേപം എന്നിവയുടെ പ്രധാന ആഗോള കേന്ദ്രമെന്ന നിലയിൽ അതിൻ്റെ സ്ഥാനം വീണ്ടും ഉറപ്പിച്ചുകൊണ്ട് ഈ നേട്ടം മിഡിൽ ഈസ്റ്റിലെ ആദ്യ 10-ൽ ഇടം നേടുന്ന ഏക നഗരമായി ദുബായിയെ മാറ്റുന്നു. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്.