ഗുജറാത്തിലും HMPV സ്ഥിരീകരിച്ചു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച കുട്ടി അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ ഇന്ത്യയിൽ HMPV സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
കർണാടകയിലാണ് മറ്റ് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.