രാജ്യത്ത് HMPV കേസുകൾ കൂടുന്നു. മഹാരാഷ്‌ട്രയിൽ രണ്ട് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഏഴും 13-ഉം വയസുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയുടെ ലക്ഷണങ്ങളുമായി എത്തിയവരിലാണ് രോഗം കണ്ടെത്തിയത്. നാഗ്പൂരിലെ ആശുപത്രിയിലാണ് കുട്ടികളുള്ളത്.
24 മണിക്കൂറിനിടെ രാജ്യത്താകെ ആറ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ കർണാടകയിൽ ഒരാൾക്കും തമിഴ്നാട്ടിൽ രണ്ട് പേർക്കും പശ്ചിമ ബംഗാളിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിരുന്നു. ഗുജറാത്തിലും ഒരാൾക്ക് HMPV റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെണ് ന്നും, നേരത്തെ ഇന്ത്യയടക്കം ലോകത്തെല്ലായിടത്തുമുള്ള വൈറസാണ് HMP. ബെംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച രണ്ടു കുട്ടികളും അന്താരാഷ്ട്രയാത്രകൾ നടത്തിയിട്ടില്ല. അതിനാൽ, അവരിലെ വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
കേരളത്തിൽ ആവശ്യമായ മുൻകരുതലുകൾ നടപ്പാക്കുമെന്നും ജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും കേരളത്തിൽ HMPV കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് അറിയിച്ചു.