ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകളിൽ വൈഫൈ സേവനവുമായി എയർ ഇന്ത്യ

Air India with Wi-Fi service on domestic and international flights

ആഭ്യന്തര-അന്താരാഷ്ട്ര യാത്രാസൗകര്യത്തിൽ വൈഫൈ സേവനം കൊണ്ടുവന്ന് വൻ മുന്നേറ്റത്തിന് തുടക്കം കുറിച്ച് ടാറ്റ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ.

ഈ നീക്കത്തോടെ ആഭ്യന്തര റൂട്ടുകളിൽ ഇൻ-ഫ്ലൈറ്റ് വൈഫൈ നൽകുന്ന രാജ്യത്തെ ആദ്യത്തെ കാരിയർ ആയി മാറിയിരിക്കുകയാണ് എയർ ഇന്ത്യ.

എയർബസ് A 350, ബോയിംഗ് 787-9, എയർബസ് A 321 നിയോ മോഡലുകൾ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത വിമാനങ്ങളിലാണ് എയർ ഇന്ത്യ യാത്രക്കാർക്കായി സൗജന്യ ഇൻ്റർനെറ്റ് ആക്‌സസ് ഏർപ്പെടുത്തിയിരിക്കുന്നത്.

യാത്രക്കാർക്ക് യാത്രാസമയങ്ങളിൽ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, iOS അല്ലെങ്കിൽ Android ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സ്‌മാർട്ട്‌ഫോണുകൾ തുടങ്ങിയ Wi-Fi ഉപകരണങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ അടക്കം കണക്റ്റഡ് ആയി തുടരാനാകും. എയർ ഇന്ത്യ ന്യൂയോർക്ക്, ലണ്ടൺ, പാരിസ്, സിംഗപ്പൂർ അന്താരാഷ്ട്ര റൂട്ടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈഫൈ സേവനം ലഭ്യമാക്കിയിരുന്നു. പ്രാരംഭ ഘട്ടത്തിൽ വൈഫൈ സേവനം സൗജന്യമായാണ് നൽകുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!