യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്‌മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ ഉപദേശകൻ അബ്ദുല്ല അമീൻ അൽ ശുറഫ അന്തരിച്ചു. അബ്ദുല്ല അമീൻ അൽ ശുറഫയുടെ ഖബറടക്കം ഇന്ന് ചൊവ്വാഴ്‌ച അജ്മാൻ മുഷൈരിഫ് ഏരിയയിലെ അബൂബക്കർ അൽ സിദ്ദിഖ് മസ്ജിദിൽ അസർ നമസ്കാരത്തിന് ശേഷം നടക്കും.