യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയെന്ന് NCM

NCM said there is a chance of rain and fog in each of the coming days

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM ) ഇന്ന് 2025 ജനുവരി 7 ന് അറിയിച്ചു.

നാളെ ബുധനാഴ്ച ദ്വീപുകളിലും ചില തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും പകൽ സമയത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഈ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. ചിലപ്പോൾ നേരിയതോ മിതമായതോ ആയ കാറ്റ് വീശും, ചിലപ്പോൾ കാറ്റ് 10 മുതൽ 40kmph വേഗതയിൽ എത്തും.

മലയോര പ്രദേശങ്ങളിൽ താപനില 4 ഡിഗ്രി സെൽഷ്യസായി കുറയും, അബുദാബിയിൽ താപനില 16 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!