വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് നീക്കി യുഎഇ : ജനുവരി 7 മുതൽ പ്രാബല്യത്തിൽ

Ban on personal drone use lifted - Effective January 7

വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് നീക്കി യുഎഇ. പകൽ സമയത്തും നല്ല കാലാവസ്ഥയിലും മാത്രമേ ഡ്രോണുകൾ പറത്താവൂ എന്ന ഉപാധികളോടെയാണ് നിയന്ത്രണം നീക്കിയത്. നിയമം ജനുവരി 7 മുതൽ പ്രാബല്യത്തിലായി.

ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) യ്‌ക്കൊപ്പം, ഡ്രോണുകളുടെ ഉപയോഗം സമൂഹത്തെയും വ്യോമമേഖലയെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക സുരക്ഷാ വ്യവസ്ഥകൾക്ക് വിധേയമായിരിക്കുമെന്ന് അതോറിറ്റി പറഞ്ഞു.

5 കിലോഗ്രാമോ അതിൽ കുറവോ ഭാരമുള്ള ഡ്രോണുകൾ മാത്രമേ വ്യക്തിഗത ആവശ്യത്തിന് പ്രവർത്തിപ്പിക്കാവൂ. അംഗീകൃത സോണുകളിൽ, പ്രത്യേകിച്ച് ഗ്രീൻ സോണുകൾക്കുള്ളിലായിരിക്കണം പറപ്പിക്കേണ്ടത്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിർബന്ധമായും റജിസ്‌റ്റർ ചെയ്യണം.

വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ, എയർഫീൽഡുകൾ അല്ലെങ്കിൽ നിയന്ത്രിത മേഖലകൾ എന്നിവയുടെ 5 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. തറനിരപ്പിൽനിന്ന് 400 അടിയെക്കാൾ ഉയരത്തിൽ ഡ്രോണുകൾ പറത്താനും പാടില്ല. എന്നാൽ ദുബായിൽ വിനോദ ആവശ്യങ്ങൾക്കായി ഡ്രോണുകളുടെ ഉപയോഗം ഇപ്പോഴും അനുവദനീയമല്ലെന്നും അതോറിറ്റി അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!