യു എ ഇയിലെ ശതകോടീശ്വരനും ഡമാക് പ്രോപ്പർട്ടീസ് സിഇഒ യുമായ ഹുസൈൻ സജ്വാനി വരും വർഷങ്ങളിൽ യുഎസ് ഡാറ്റാ സെൻ്റർ മേഖലയിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അദ്ദേഹവും നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ചൊവ്വാഴ്ച ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിൻ്റെ വീട്ടിൽ വെച്ച് പ്രഖ്യാപനം നടത്തി.
ഡാറ്റാ സെൻ്ററുകളിലെ യുഎസ് വിപണിയിലേക്കുള്ള ഞങ്ങളുടെ കടന്നുകയറ്റം ഇന്നും ഭാവിയിലും ബിസിനസുകളെ ശാക്തീകരിക്കുന്ന ഒരു ആഗോള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്ഫോം നിർമ്മിക്കാനുള്ള ഞങ്ങളുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഹുസൈൻ സജ്വാനി പറഞ്ഞു.
വിപണിയിലെ അവസരം ഞങ്ങളെ അനുവദിക്കുകയാണെങ്കിൽ 20 ബില്യൺ ഡോളറും അതിലും കൂടുതലും നിക്ഷേപിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നുവെന്ന് സജ്വാനി പറഞ്ഞു.