യുഎഇയിൽ ഇന്നും രാത്രിയിലും താപനിലയിൽ കാര്യമായ കുറവുണ്ടാകുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തിരുന്നു. അബുദാബിയിലെയും അൽ ഐനിലെയും ചില പ്രദേശങ്ങളിൽ സംവഹനപരമായ മഴ മേഘങ്ങൾ കാരണം നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
അബുദാബിയിലെ റസീനിലെ നോർത്ത്, അൽ സൗത്ത് എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണിയോടെ ചെറിയ മഴ പെയ്തതായി കാലാവസ്ഥാ ബ്യൂറോ അറിയിച്ചു. മഴ കാരണം ഡ്രൈവർമാരോട് ശ്രദ്ധയോടെ വാഹനമോടിക്കാനും നിർദ്ദേശിച്ചിരുന്നു. പരിഷ്കരിച്ച വേഗപരിധി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിരുന്നു. ഇന്ന് രാവിലെ യുഎഇയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില അൽ ഐനിലെ റക്നയിൽ 6.1 ഡിഗ്രി സെൽഷ്യസായിരുന്നു.