അബുദാബിയിൽ റിമോട്ട് വർക്കിംഗിനായി തൊഴിലാളികളെ നിയമിക്കാനുള്ള നിയമം 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലാകും.
അബുദാബിയിലെ ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ (ADGM) റിമോട്ട് വർക്കിംഗിനായി ജീവനക്കാരെ നിയമിക്കുന്നതിനും കൂടുതൽ വഴക്കമുള്ള പ്രവർത്തന ക്രമീകരണങ്ങൾ അനുവദിക്കുന്നതിനുമായി തൊഴിലുടമകൾക്ക് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.
റിമോട്ട് വർക്കിംഗും, പാർട്ട് ടൈം ജോലിയും അനുവദിക്കുന്നതിനായി ഒരു ‘ജീവനക്കാരൻ’ എന്നതിൻ്റെ നിർവചനം ഭേദഗതി ചെയ്യുന്നതാണ് പ്രധാന മാറ്റങ്ങളിൽ ഒന്ന്. ADGM നിയന്ത്രിക്കുന്ന കമ്പനികൾക്കെല്ലാം പുതിയ നിയമങ്ങൾ ബാധകമാണ്. ഒരു റിമോട്ട് വർക്ക് ജീവനക്കാരന് യുഎഇക്ക് അകത്തോ പുറത്തോ താമസിക്കാം, എന്നാൽ അവൻ്റെ/അവളുടെ സാധാരണ ജോലിസ്ഥലം ADGM നിയന്ത്രിക്കുന്ന തൊഴിലുടമയുടെ സ്ഥലമായിരിക്കില്ല.
ഇതുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങൾ കൊണ്ടുവരാനും, തൊഴിലുടമകൾക്ക് അവരുടെ ആഭ്യന്തര നയങ്ങൾ, തൊഴിൽ കരാറുകൾ, മറ്റ് തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായും മതിയായ സമയം നൽകിയിട്ടുണ്ട്.