ഫ്ലൈയിംഗ് ടാക്സികൾക്കായുള്ള യുഎഇയുടെ ആദ്യത്തെ വാണിജ്യ വെർട്ടിപോർട്ടിന് ദുബായ് ഇൻ്റർനാഷണൽ വെർട്ടിപോർട്ട് (DXV ) എന്ന് പേരിട്ടു.
ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിന് (DXB) സമീപമുള്ള സ്ഥലമാണിത്. 2026-ൽ പ്രവർത്തനം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഫ്ലയിംഗ് ടാക്സികളുടെ ടേക്ക് ഓഫ്, ലാൻഡിംഗ്, സർവീസ് എന്നിവയ്ക്കായി ഈ സ്റ്റേഷൻ ഉപയോഗിക്കും.
ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) ഇന്ന് വ്യാഴാഴ്ച DXV- യുടെ സാങ്കേതിക രൂപകൽപ്പനയ്ക്ക് പച്ചക്കൊടി കാണിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. പുതുതായി സ്ഥാപിതമായ യുഎഇ വെർട്ടിപോർട്ട് ചട്ടങ്ങൾക്ക് കീഴിൽ ഇത്തരമൊരു അനുമതി ലഭിക്കുന്ന യുഎഇയിലെ ആദ്യ സൗകര്യമാണിത്.
ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ), ജോബി ഏവിയേഷൻ എന്നിവയുമായി സഹകരിച്ച് സ്കൈപോർട്ട്സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രാരംഭ എയർ ടാക്സി ഇൻഫ്രാസ്ട്രക്ചർ ശൃംഖലയിലെ നാല് സൈറ്റുകളിൽ ആദ്യത്തേതാണ് DXVസ്റ്റേഷൻ.