ദുബായിൽ മഴക്കാലത്ത് മനഃപൂർവം അശ്രദ്ധമായി വാഹനമോടിച്ചതിന് ഒരാൾക്ക് 50,000 ദിർഹം പിഴ ചുമത്തുകയും, വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. പ്രത്യേകിച്ച് പ്രതികൂല കാലാവസ്ഥയിൽ, പോലീസിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചാണ് അഭ്യാസപ്രകടനം നടത്തിയിരിക്കുന്നത്.
#News | Dubai Police Summons Driver for Reckless Behaviour in Al Marmoom During Rain
Details: https://t.co/gq3UrYN6Xi #SafeRoadforEveryone #RoadSafety pic.twitter.com/M4EVi9SEtO
— Dubai Policeشرطة دبي (@DubaiPoliceHQ) January 10, 2025
ഡ്രൈവർ നിയമവിരുദ്ധവും അപകടകരവുമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നത് പട്രോളിംഗ് ടീമുകൾ കണ്ടതായി ദുബായ് പോലീസിലെ ഓപ്പറേഷൻ അഫയേഴ്‌സ് ആക്ടിംഗ് അസിസ്റ്റൻ്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ എപ്പോഴും പാലിക്കണമെന്നും ദുബായ് പോലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.