2025-ൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്സ്പോർട്ടുകളിൽ 10-ാം സ്ഥാനത്ത് എത്തി യുഎഇ പാസ്പോർട്ട് മുന്നേറുന്നു.
ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരമാണ് 185 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവും വിസ-ഓൺ-അറൈവലും ഉള്ള യുഎഇ പാസ്പോർട്ട് 2025-ൽ ലോകത്തിലെ ഏറ്റവും ശക്തമായ 10-ൽ ഇടംനേടിയിരിക്കുന്നത്.
2022-ലും 2023-ലും 15-ാം സ്ഥാനത്ത് നിന്ന് 2024-ൽ 11-ാം സ്ഥാനത്തേക്കും 2025-ൽ 10-ാം സ്ഥാനത്തേക്കും ഉയർന്ന് യുഎഇയുടെ റാങ്കിംഗ് മെച്ചപ്പെട്ടിട്ടുണ്ട്. 2017-ലെ 38-ാം സ്ഥാനത്തുനിന്ന് 21-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ 2018-ൽ രാജ്യം പാസ്പോർട്ട് മുന്നേറ്റത്തിലെ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തി. ലാത്വിയ, ലിത്വാനിയ, സ്ലോവേനിയ എന്നീ രാജ്യങ്ങളും യു.എ.ഇക്കൊപ്പം പത്താം സ്ഥാനത്തെത്തിയിട്ടുണ്ട്