റാസൽഖൈമയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റൗണ്ട്എബൗട്ട് (അൽ റഫാ) മുതൽ അൽ മർജാൻ ഐലൻഡ് റൗണ്ട്എബൗട്ട് വരെയുള്ള വേഗപരിധി 2025 ജനുവരി 17 മുതൽ മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറയും. ഇതനുസരിച്ച്, റാസൽഖൈമ പോലീസ് സ്ട്രീറ്റിലെ റഡാർ വേഗത മണിക്കൂറിൽ 121 കിലോമീറ്ററിന് പകരം 101 കിലോമീറ്ററായി ക്രമീകരിക്കും.
റോഡ് സുരക്ഷ ലക്ഷ്യമിട്ടുള്ളതാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഈ നീക്കമെന്ന് റാസൽഖൈമ പോലീസിൻ്റെ ജനറൽ കമാൻഡിലെ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് അൽ സാം അൽ നഖ്ബി പറഞ്ഞു. റോഡിലെ അമിതവേഗത മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ഈ തീരുമാനം ലക്ഷ്യമിടുന്നു.