ഷാർജ മധ്യമേഖലയിൽ ഒരു ജൈവ തേൻ ഉൽപന്ന ഫാക്ടറിയും ലബോറട്ടറിയും സ്ഥാപിക്കുന്നതിന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.
2025 ഒക്ടോബറിൽ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ സൗകര്യത്തിൽ തേനും തേനിൽ നിന്ന് ഉരുത്തിരിഞ്ഞ ഫാർമസ്യൂട്ടിക്കൽ, സൗന്ദര്യവർദ്ധക വസ്തുക്കളും നിർമ്മിക്കും.ആദ്യഘട്ടത്തിൽ പ്രതിവർഷം 120 ടൺ തേൻ ഉൽപ്പാദിപ്പിക്കാനാണ് ഫാക്ടറി ലക്ഷ്യമിടുന്നത്.